നല്ലൊരു ചിരി. കയ്യിലൊരു പിടിത്തം.. ഓര്‍മ്മ അതാണ്...,അന്തരിച്ച നടി അംബിക റാവിനെ ഓര്‍ത്ത് സംവിധായക ഇന്ദു വി.എസ്

കെ ആര്‍ അനൂപ്

ചൊവ്വ, 28 ജൂണ്‍ 2022 (13:02 IST)
തിങ്കളാഴ്ച രാത്രി അന്തരിച്ച പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക റാവിനെ ഓര്‍ത്ത് സംവിധായക ഇന്ദു വി.എസ്.19 1(എ) എന്ന ചിത്രത്തിലൂടെ ഇന്ദു സംവിധായികയായി മാറി. വിജയ് സേതുപതിയും നിത്യ മേനോനും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 
 
'വല്ലപ്പോഴും കാണുമ്പോ തരുന്ന നല്ലൊരു ചിരി. കയ്യിലൊരു പിടിത്തം.. ഓര്‍മ്മ അതാണ്... അങ്ങനിരിക്കട്ടെ..'-ഇന്ദു വി എസ് കുറിച്ചു.
 
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അംബിക ഏറെ നാളായി ചികിത്സയിലായിരുന്നു.കുമ്പളങ്ങി നൈറ്റ്‌സ്, അനുരാഗ കരിക്കിന്‍ വെള്ളം, തമാശ, വൈറസ്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, തൊമ്മനും മക്കളും, മീശമാധവന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അംബിക അഭിനയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍