സംവിധായകനും തിരക്കഥാകൃത്തുമാണ് റോജിന്‍ തോമസ്. അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിയാന്‍ 'ഹോം' എന്ന ഒരൊറ്റ സിനിമ മതി. സിനിമ എന്ന സ്വപ്നത്തിലേക്കുള്ള യാത്രയില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ചെയ്ത ഷോര്‍ട്ട് ഫിലിമില്‍ നായകനായ റിജിന്‍ തോമസിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ്. അന്ന് തന്റെ ഹസ്വ ചിത്രങ്ങളില്‍ നായകനായ റിജിനിന്റെ ജന്മദിനമാണ് ഇന്ന്.