ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ സൂര്യ, അമല്‍ നീരദ് ചിത്രം എപ്പോള്‍ ?

കെ ആര്‍ അനൂപ്

ബുധന്‍, 9 മാര്‍ച്ച് 2022 (16:35 IST)
തനിക്ക് മുമ്പില്‍ അദ്ദേഹം സ്‌ക്രിപ്റ്റ് വായിച്ചിരുന്നുവെന്നും പ്രൊജക്ട് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൂര്യ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ 'എതര്‍ക്കും തുനിന്തവന്റെ' പ്രചാരണത്തിനായി നടന്‍ കൊച്ചിയില്‍ എത്തിയതായിരുന്നു. അദ്ദേഹത്തോടൊപ്പം സഹനടന്‍ സൂരിയും ചിത്രത്തിന്റെ സംവിധായകന്‍ പാണ്ടിരാജും ഉണ്ടായിരുന്നു. 

 നേരത്തെ 'മൃഗയ' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.സൂര്യയാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ ചെയ്യുന്നതെന്നും അമല്‍ നീരദ് സംവിധാനം ചെയ്യും എന്നായിരുന്നു പറയപ്പെട്ടത് . എന്നാല്‍ അങ്ങനെ ഒരു സിനിമ ഇതുവരെയും ആരംഭിച്ചില്ല.
അമല്‍ നീരദ് സൂര്യയെ നായകനാക്കി ആക്ഷന്‍ ചിത്രം തന്നെ ചെയ്യുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
 
സംവിധായകന്‍ അമല്‍ നീരദും സൂര്യയും കൈകോര്‍ക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍