സൂര്യ-ജ്യോതിക വീണ്ടും സിനിമയില്‍ ഒന്നിക്കുമോ ? നടന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്

ബുധന്‍, 9 മാര്‍ച്ച് 2022 (10:02 IST)
സൂര്യ-ജ്യോതിക ഒന്നിക്കുന്ന ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമാലോകം. വിവാഹശേഷം രണ്ടാളും ഒന്നിച്ച് ഒരു ചിത്രം ഉണ്ടായിട്ടില്ല. ഇനി അങ്ങനെ ഒരു സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സൂര്യ.
 
പറ്റിയ തിരക്കഥ ലഭിച്ചാല്‍ ജ്യോതികയും ഒത്തുള്ള സിനിമ സംഭവിക്കാം. അതിനൊരു പ്രോസസ് ഉണ്ടെന്നും സംവിധായകനൊട് പോയി രണ്ടാള്‍ക്കും ചേര്‍ന്നൊരു തിരക്കഥയെഴുതാന്‍ പറയുന്നതില്‍ എനിക്ക് വിശ്വാസമില്ല, ഒരു കഥ ഓര്‍ഗാനിക് ആയിട്ട് വരണം. പാണ്ടിരാജ് സാര്‍ വന്നിട്ട് ഒരു കഥയുണ്ട് നിങ്ങള്‍ രണ്ടാളും ചേര്‍ന്ന് ചെയ്യൂ എന്ന് പറയുകയാണെങ്കില്‍ അപ്പോഴാണ് ആ പ്രോസസ് തുടങ്ങുകയും സൂര്യ പറഞ്ഞു. ഒരു നടന്റെ വീക്ഷണത്തില്‍ സിനിമയെടുക്കുന്നത് യഥാര്‍ത്ഥം ആകില്ലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത് നടന്‍ കൂട്ടിച്ചേര്‍ത്തു.
 
തന്റെ പുതിയ ചിത്രമായ 'എതര്‍ക്കും തുനിന്തവന്റെ' പ്രചാരണത്തിനായാണ് താരം കൊച്ചിയില്‍ എത്തിയതായിരുന്നു സൂര്യ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍