ആര്‍എസ്എസ് ചരിത്രം സിനിമയാകുന്നു, ബാഹുബലിയേക്കാള്‍ വലിയ സിനിമയ്ക്ക് അക്ഷയ്‌കുമാര്‍; സംവിധാനം പ്രിയദര്‍ശന്‍ ?!

ചൊവ്വ, 13 മാര്‍ച്ച് 2018 (17:21 IST)
ആര്‍ എസ് എസിന്‍റെ ചരിത്രം സിനിമയാകുന്നു. അക്ഷയ് കുമാര്‍ നായകനാകുന്ന സിനിമയുടെ രചയിതാവ് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദാണ്. 
 
കഴിഞ്ഞ കുറേ മാസങ്ങളിലായി വിജയേന്ദ്രപ്രസാദും സംഘവും ഈ പ്രൊജക്ടിന്‍റെ ഗവേഷണത്തിലാണ്. ആര്‍ എസ് എസ് ചരിത്രവും ഹെഡ്ഗേവാറിന്‍റെയും മാധവ് സദാശിവ് ഗോള്‍വല്‍ക്കറിന്‍റെയും ജീവിതവുമൊക്കെ പഠിക്കുന്ന തിരക്കിലാണ് ഈ ടീം. കര്‍ണാടകയിലെ ബി ജെ പി നേതാവ് ലാഹരി വേലുവും അദ്ദേഹത്തിന്‍റെ സഹോദരന്‍ മനോഹര്‍ നായിഡുവുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ഒരു ആര്‍ എസ് എസ് അനുഭാവിയുടെ വേഷത്തിലാണ് ഈ സിനിമയില്‍ അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. ഈ സിനിമ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുമെന്ന് സൂചനകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 
 
വിജയേന്ദ്രപ്രസാദ് ഉടന്‍ തന്നെ ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവതിനെ കാണുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും ചിത്രത്തിന് പിന്തുണ നല്‍കിയതായാണ് വിവരം.
 
ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കത്തക്ക രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍