'വയസ് 42 ആയി, വിവാഹം ഇല്ലേ'; അത് നടക്കുമെന്ന് സൂചന നല്‍കി നന്ദിനി

ശനി, 26 ജൂണ്‍ 2021 (20:27 IST)
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് നന്ദിനി. കൗസല്യ എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് നന്ദിനി മലയാള സിനിമാരംഗത്ത് തുടക്കം കുറിച്ചത്. 
 
എന്തുകൊണ്ട് ഇതുവരെ വിവാഹം കഴിച്ചില്ലെന്ന് നന്ദിനിയോട് ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. 1979 ല്‍ ജനിച്ച നന്ദിനിക്ക് പ്രായം 42 ആകുന്നു. വിവാഹം വേണ്ടന്നുവച്ചോ എന്നാണ് പലപ്പോഴും ആരാധകര്‍ ചോദിച്ചിട്ടുള്ളത്. എന്നാല്‍, വിവാഹം വേണ്ട എന്നു തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ നേടിയെങ്കില്‍ കൂടിയും വിവാഹമാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് താരം പറയുന്നു. വിവാഹം കഴിക്കില്ലെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. വീട്ടില്‍ ആലോചനകള്‍ എല്ലാം തകൃതിയായി നടക്കുന്നുണ്ട്. തന്റെ അഭിരുചികള്‍ക്ക് പറ്റിയ ഒരാളെ ഉടന്‍ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. എന്തായാലും വിവാഹം ഇനി അധികം വൈകില്ലെന്നും നന്ദിനി വ്യക്തമാക്കി. 
 
നേരത്തെ നന്ദിനിയുടെ വിവാഹം ആയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അത്തരം വാര്‍ത്തകള്‍ താരം തള്ളി കളഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍