Namrata Shirodhkar: മഹേഷ് ബാബുവിന്റെ ഭാര്യ, ഏഴുപുന്നതരകനിലെ മമ്മൂട്ടിയുടെ നായിക; നടി നമ്രതയെ ഓര്‍മയില്ലേ?

വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (11:03 IST)
Namrata Shirodhkar: 1999 ല്‍ മമ്മൂട്ടിയെ നായകനാക്കി പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത സിനിമയാണ് ഏഴുപുന്നതരകന്‍. ഡെന്നീസ് ജോസഫിന്റേതാണ് തിരക്കഥ. തിയറ്ററില്‍ അത്ര വലിയ വിജയമാകാന്‍ സാധിച്ചില്ലെങ്കിലും മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രം പില്‍ക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. മധുവാണ് മമ്മൂട്ടിയുടെ പിതാവിന്റെ വേഷം അഭിനയിച്ചത്. 
 
ഏഴുപുന്നതരകനിലെ സണ്ണി തരകനെ (മമ്മൂട്ടിയുടെ കഥാപാത്രം) പ്രണയിച്ച അശ്വിനി വര്‍മ്മയെ ഓര്‍മയില്ലേ? നടി നമ്രത ശിരോദ്ക്കറാണ് ഏഴുപുന്നതരകനിലെ ഈ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. നമ്രത അഭിനയിച്ച ഏക മലയാളം സിനിമ കൂടിയാണ് ഇത്.

 
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ഭാര്യയാണ് നമ്രത. മോഡലിങ്ങിലൂടെ സിനിമാരംഗത്ത് എത്തിയ നമ്രത ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2005 ലാണ് മഹേഷ് ബാബുവിനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Namrata Shirodkar (@namratashirodkar)

താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ അധികം പ്രായമായിട്ടില്ലെന്ന് തോന്നുമെങ്കിലും നമ്രതയ്ക്ക് 50 വയസ് കഴിഞ്ഞു. 1972 ജനുവരി 22 നാണ് താരത്തിന്റെ ജനനം. വിവാഹശേഷം അഭിനയ രംഗത്തുനിന്ന് താരം നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍