15-ാം വയസ്സില്‍ സിനിമയിലെത്തിയ ചാര്‍മി തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തില്‍ മമ്മൂട്ടിയുടെയും ദിലീപിന്റെയും നായികയായി അഭിനയിച്ച ചാര്‍മിയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ നായികയായി താപ്പാനയിലും ദിലീപിന്റെ നായികയായി ആഗതനിലുമാണ് ചാര്‍മി അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ ചാര്‍മി പുതിയ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സമയത്ത് തന്നെയാണ് ചാര്‍മി വിവാദങ്ങളില്‍ ഇടംപിടിച്ചതും. അതും വളരെ ഗുരുതര സ്വഭാവമുള്ള ഒരു കേസുമായി ബന്ധപ്പെട്ട് ! മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ചാര്‍മി അടക്കമുള്ള സിനിമാ താരങ്ങള്‍ സംശയ നിഴലില്‍ ആണ്. 2017 ലാണ് സംഭവം നടക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ചാര്‍മി ഇപ്പോഴും പ്രതിരോധത്തിലാണ്. ഇ.ഡി. (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ചാര്‍മിയെ പല തവണ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് ഇ.ഡി.യുടെ അന്വേഷണപരിധിയിലുള്ളത്.