അതിസുന്ദരിയായി തമന്ന; ആക്ഷനിലെ ആദ്യ ഗാനമെത്തി

തുമ്പി എബ്രഹാം

ബുധന്‍, 23 ഒക്‌ടോബര്‍ 2019 (12:23 IST)
വിശാൽ തമന്ന ചിത്രം ആക്ഷനിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടു. നീ സിരിച്ചാലും എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വിഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാദന സർഗവും ജോനിത ഗാന്ധിയും ശ്രീനിഷയും ആണ് ഗാനമാലപിച്ചിരിക്കുന്നത്.
 
പിഎ വിജയുടെ വരികൾക്ക് ഹിപ് ഹോപ് തമിഴ സംഗീതം പകർന്നിരിക്കുന്നു.സുന്ദർ സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. 
 
യോഗി ബാബു, കബീർ ദുഹാൻ, രാംകി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ട്രിഡെന്‍റ് ആർട്സിന്‍റെ ബാനറിൽ ആർ. രവീന്ദ്രനാണ് ചിത്രം നിർമിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍