'അബ്രഹാമിന്റെ സന്തതികൾ' ടൊറന്റിൽ, ഡൗൺലോഡ് ചെയ്‌തവരെ കുടുക്കാൻ നിർമ്മാതാക്കൾ

ബുധന്‍, 27 ജൂണ്‍ 2018 (10:19 IST)
തിയേറ്ററുകൾ കീഴടക്കി പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രം 'അബ്രഹാമിന്റെ സന്തതികൾ' ടൊറന്റിൽ. എന്നാൽ ചിത്രം ഡൗൺലോഡ് ചെയ്യുന്നവരുടെ ഐടി വിലാസങ്ങള്‍ സൈബര്‍ സെല്ലിനു കൈമാറുമെന്ന് നിര്‍മ്മാതാക്കള്‍ മുന്നറിയിപ്പ് നല്‍കി. 
 
നിര്‍മ്മാണ കമ്പനിയായ ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്സാണ് മുന്നറിയിപ്പുമായി വന്നത്. അവർ ചില ഐപി അഡ്രസുകള്‍ ഇതിനകം കൈമാറിയതായും ഇനിയും നടപടിയുമായി മുന്നോട്ട് പോകുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിച്ചു.
 
സ്വയം അബദ്ധത്തില്‍ ചാടരുതെന്നും പിടിക്കപ്പെട്ടാല്‍ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്നും നിര്‍മ്മാണ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഐ.പി അഡ്രസ്സുകള്‍ ഒരോന്നായി ഡീകോഡ് ചെയ്തുകൊണ്ടിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷാജി പാടൂരിന്റെ സംവിധാനത്തിൽ ജൂണ്‍ 16 നാണ് ക്രൈം ത്രില്ലര്‍ കഥ പറയുന്ന അബ്രഹാമിന്റെ സന്തതികള്‍ പുറത്തിറങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍