മമ്മൂക്ക ഈ ചിത്രത്തില്‍ ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നാണ് നായകന്‍ ജയറാം പോലും പറയുന്നത്. മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് ഓസ്‌ലറില്‍ മമ്മൂക്കയുണ്ടോ എന്ന് തനിക്കറിയില്ലെന്ന് ജയറാം പറഞ്ഞത്. ' സിനിമയില്‍ മമ്മൂക്കയുണ്ടോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ 54 ദിവസം സെറ്റില്‍ ഉണ്ടായിരുന്നു. അത്രയും ദിവസം മമ്മൂക്കയെ ഞാന്‍ സെറ്റില്‍ കണ്ടിട്ടില്ല,' ജയറാം പറഞ്ഞു.
അതേസമയം ഓസ്‌ലര്‍ ട്രെയ്‌ലറില്‍ മമ്മൂട്ടി ശബ്ദം കൊണ്ട് സാന്നിധ്യം അറിയിച്ചിരുന്നു. നിര്‍ണായക വേഷത്തില്‍ തന്നെയായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ എത്തുകയെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. ട്രെയ്ലറിന്റെ അവസാന ഭാഗത്താണ് മമ്മൂട്ടിയുടെ ശബ്ദം കേള്‍ക്കുന്നത്. ട്രെയ്ലറിന്റെ അവസാനം 'ഡെവിള്‍സ് ആള്‍ട്ടര്‍നേറ്റീവ്' എന്ന ഡയലോഗ് പറയുന്നത് മമ്മൂട്ടിയാണ്. ശ്രദ്ധിച്ചു കേട്ടാല്‍ മാത്രമേ ഇത് മനസിലാകൂ. ട്രെയ്ലര്‍ ഇറങ്ങി ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂട്ടിയുടെ ശബ്ദം ആരാധകര്‍ തിരിച്ചറിഞ്ഞു.