ആരാണ് ഭ്രമയുഗത്തിലെ അമാല്‍ഡ?മലയാള സിനിമയില്‍ കാണുന്നത് ഇത് ആദ്യമായി അല്ല!

കെ ആര്‍ അനൂപ്

വെള്ളി, 5 ജനുവരി 2024 (09:26 IST)
മമ്മൂട്ടി (Mammootty) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഭ്രമയുഗം(Bramayugam) വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. ജനുവരി പിറന്നതോടെ സിനിമയിലെ ഓരോ താരങ്ങളെയും പരിചയപ്പെടുത്തുന്ന പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ ദിവസവും പങ്കുവയ്ക്കുന്നുണ്ട്.ഭയവും നിഗൂഢതയും നിറയ്ക്കുന്ന പോസ്റ്ററുകളെല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് കാണാനായത്. ഒടുവില്‍ എത്തിയത് സിനിമയിലെ സ്ത്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമാല്‍ഡ ലിസിന്റെ (Amalda liz) പോസ്റ്ററാണ്. ആരാണ് അമാല്‍ഡ എന്നറിയുവാനായി സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞ് നിരവധി ആളുകള്‍ പിന്നാലെ എത്തുകയുണ്ടായി.ALSO READ: ആ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലോ?'മാളികപ്പുറം' ടീമിന്റെ പുതിയ സിനിമയിലെ നായകനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ !
 
അമാല്‍ഡയെ മലയാള സിനിമയില്‍ കാണുന്നത് ഇത് ആദ്യമായി അല്ല.കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്റെ ഭാര്യ റോസമ്മയെ അവതരിപ്പിച്ചത് അമാല്‍ഡ ആയിരുന്നു.2009ല്‍ മിസ് കേരള മത്സരത്തില്‍ ഫൈനലിസ്റ്റായി. മിസ് ബ്യൂട്ടിഫുള്‍ ഹെയറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ട്രാന്‍സ്, സി യു സൂണ്‍, ഒറ്റ്, സുലൈഖ മന്‍സില്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു. മോഡലിംഗ് രംഗത്തും സജീവമാണ്. അമാല്‍ഡ വയനാട് സ്വദേശിയാണ്.
മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററിന് പിന്നാലെ അര്‍ജുന്‍ അശോകന്റെയും സിദ്ധാര്‍ഥ് ഭരതന്റെയും കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍