'മോനെ ധ്യാനേ ഇത് ആള് വേറെയാ'; രംഗണ്ണന്‍ അഴിഞ്ഞാടിയപ്പോള്‍ 'വര്‍ഷങ്ങള്‍ക്കു ശേഷം' രണ്ടാമത് !

രേണുക വേണു

തിങ്കള്‍, 15 ഏപ്രില്‍ 2024 (12:36 IST)
ചെറിയ പെരുന്നാള്‍, വിഷു മാര്‍ക്കറ്റ് ലക്ഷ്യമിട്ട് തിയറ്ററുകളിലെത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം, ആവേശം എന്നീ സിനിമകള്‍ തമ്മില്‍ വാശിയേറിയ ബോക്‌സ്ഓഫീസ് പോരാട്ടമാണ് നടക്കുന്നത്. രണ്ട് സിനിമകള്‍ക്കും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശമാണ് ബോക്‌സ്ഓഫീസ് കണക്കുകളില്‍ ഒന്നാമന്‍. വര്‍ഷങ്ങള്‍ക്കു ശേഷം തൊട്ടുപിന്നില്‍ ഉണ്ട്. 
 
തട്ടത്തില്‍ മറയത്ത് vs ഉസ്താദ് ഹോട്ടല്‍ തിയറ്റര്‍ ക്ലാഷിനെ ഓര്‍മിപ്പിച്ച് ഇത്തവണ വര്‍ഷങ്ങള്‍ക്കു ശേഷം വിഷു വിന്നറാകുമെന്ന് വര്‍ഷങ്ങള്‍ക്കു ശേഷത്തില്‍ നായകനായി അഭിനയിച്ച ധ്യാന്‍ ശ്രീനിവാസന്‍ ആദ്യ ദിനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആവേശം ബോക്‌സ്ഓഫീസ് തൂക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ആദ്യ ദിനത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ലീഡ് ചെയ്തപ്പോള്‍ പിന്നീടുള്ള എല്ലാ ദിവസവും ആവേശം കത്തിക്കയറി. 
 
റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് ആവേശം 50 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്. ഇന്നത്തെ ബോക്‌സ്ഓഫീസ് കളക്ഷന്‍ ചേര്‍ക്കുമ്പോള്‍ ആവേശത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 50 കോടി കടക്കും. നാല് ദിവസം കൊണ്ട് 42.5 കോടിയാണ് ആവേശം വേള്‍ഡ് വൈഡായി കളക്ട് ചെയ്തതെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വര്‍ഷങ്ങള്‍ക്കു ശേഷം റിലീസ് ചെയ്ത് ആറാം ദിനമായിരിക്കും 50 കോടി ക്ലബില്‍ എത്തുക. ബുക്ക് മൈ ഷോയിലും ആവേശത്തിനാണ് കൂടുതല്‍ ഡിമാന്‍ഡ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍