'നാരദന്‍' ലെ ടോവിനോ, ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് സംവിധായകന്‍ ആഷിഖ് അബു

കെ ആര്‍ അനൂപ്

തിങ്കള്‍, 15 മാര്‍ച്ച് 2021 (09:04 IST)
ടോവിനോയുടെ നാരദന്‍ ഒരുങ്ങുകയാണ്. ഇക്കഴിഞ്ഞ ദിവസം ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ടീം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ്. അധികം വൈകാതെ തന്നെ സിനിമ ബിഗ് സ്‌ക്രീനില്‍ കാണാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ലൊക്കേഷന്‍ ചിത്രങ്ങളൊന്നും പുറത്തുവിടാത്ത സംവിധായകന്‍ ആഷിഖ് അബു ഇപ്പോളിതാ ടോവിനോയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് നാരദനില്‍ ചെയ്തതെന്ന് ടോവിനോ പറഞ്ഞിരുന്നു.
 
സിനിമയുടെതായി പുറത്തുവന്ന ചിത്രങ്ങളില്‍ ടോവിനോയെ വ്യത്യസ്തമായ രൂപത്തിലാണ് കാണാനായത്. അന്ന ബെന്‍ ആണ് നായിക. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്മാന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചാര്‍ലി, ലീല പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉണ്ണി ആറിന്റെതാണ് സ്‌ക്രീന്‍പ്ലേ.ജാഫര്‍ സാദിഖ് ഛായാഗ്രാഹകണവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ശേഖര്‍ മേനോന്‍ ആണ് സംഗീതമൊരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍