Aadu Comedy Scene: 'ആട് 2' നിര്‍മാതാവിന് നേടിക്കൊടുത്തത് വന്‍ ലാഭം, സിനിമയിലെ കോമഡി രംഗങ്ങള്‍, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (12:39 IST)
ഷാജി പാപ്പനും പിള്ളേരുടെ മൂന്നാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 'ആട് 3' ഉണ്ടാകുമോ എന്ന ചോദ്യം ആരാധകരില്‍ നിന്ന് ഉയരുന്നുണ്ട്. 2017 ഡിസംബര്‍ 22നാണ് ആട് 2 റിലീസ് ആയത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ കരിയറിലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ കൂടിയായിരുന്നു ഈ ചിത്രം.
8 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.33 കോടിയോളം രൂപ നിര്‍മ്മാതാവിന് നേടിക്കൊടുക്കാന്‍ ചിത്രത്തിനായി.
2015-ലാണ് 'ആട് :ഒരു ഭീകരജീവിയാണ്' റിലീസ് ചെയ്തത്. തീയറ്ററില്‍ പരാജയപ്പെട്ടെങ്കിലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് രണ്ടാം ഭാഗം സ്വീകരിച്ചത്.ആദ്യഭാഗത്തിലെ താരനിര രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നു.
 
 ജയസൂര്യ, സണ്ണി വെയ്ന്‍, വിജയ് ബാബു, സൈജു കുറുപ്പ്, വിനീത് മോഹന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ശ്രിന്ദ അര്‍ഹാന്‍ , ബിജുകുട്ടന്‍, നെല്‍സണ്‍, ഹരികൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. ഫ്രൈഡേ ഫിലംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.ഷാന്‍ റഹ്‌മാനിന്റെതാണ് സംഗീതം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍