13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, മമ്മൂട്ടി ചിത്രം, സിനിമ ഏതെന്ന് മനസ്സിലായോ ?

കെ ആര്‍ അനൂപ്

ശനി, 4 ഫെബ്രുവരി 2023 (15:08 IST)
സച്ചി-സേതു ടീമിന്റെ തിരക്കഥയില്‍ നവാഗതനായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത് 2011 -ല്‍ പുറത്തിറങ്ങിയ മലയാളം ആക്ഷന്‍ കോമഡി ചിത്രമാണ് ഡബിള്‍സ്. 2010 ല്‍ സിനിമയുടെ ചിത്രീകരണ സമയത്ത് പകര്‍ത്തിയ ഒരു ലൊക്കേഷന്‍ ചിത്രമാണ് നടന്‍ സൈജു കുറുപ്പ്
 പങ്കുവെച്ചിരിക്കുന്നത്. സംവിധായകന്‍ അജയ് വാസുദേവ്, ബിജുക്കുട്ടന്‍, അനൂപ് ചന്ദ്രന്‍, സലിംകുമാര്‍ എന്നിവരെയാണ് ലൊക്കേഷന്‍ ചിത്രത്തില്‍ കാണാനായത്.
 
മമ്മൂട്ടി , നാദിയ മൊയ്തു , തപ്സി പന്നു ,സൈജു കുറുപ്പ് , അനൂപ് ചന്ദ്രന്‍ , ബിജുക്കുട്ടന്‍ , സുരാജ് വെഞ്ഞാറമൂട് , എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. റോമ , റിമ കല്ലിങ്കല്‍ എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു., ജെയിംസ് വസന്തന്റെ സംഗീതം. 2011 ഏപ്രില്‍ 14-ന് വിഷുവിനാണ് ചിത്രം റിലീസ് ആയത്.
 
  റോഡപകടങ്ങളില്‍പ്പെട്ടവരെ രക്ഷിക്കുന്ന രണ്ട് സഹോദരങ്ങളുടെ കഥയാണ് ഡബിള്‍സ് . മമ്മൂട്ടി ഗിരിയായും നാദിയ അദ്ദേഹത്തിന്റെ ഇരട്ട സഹോദരിയായ ഗൗരിയായും വേഷമിടുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍