ചെന്നൈയിൽ '96 ന് പുലർച്ചെ ഒട്ടുമിക്ക തീയേറ്ററുകളിലും പ്രദർശനം ഉണ്ടായിരുന്നു. എന്നാൽ തീയറ്റുകളിൽ കൃത്യസമയത്ത് പ്രിന്റ് എത്തിക്കാൻ സാധിക്കാത്തതിനാൽ പകുതിയിലേറേ ഷോകൾ തീയറ്റർ ഉടമകൾ റദ്ദാക്കി. റീലീസിങ്ങിനു തൊട്ടുമുൻപ് നാലുകോടിയോളം രൂപ അടിയന്തരമായി നൽകാൻ നിർമ്മാതാവിനോട് അദ്ദേഹത്തിന്റെ സാമ്പത്തിക പങ്കാളികൾ ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടർന്നാണ് വിജയ് സേതുപതി തന്റെ കൈയിൽ നിന്ന് നാല് കോടിയോളം രൂപ നൽകിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പണം നൽകിയതിനെ തുടർന്ന് മുടങ്ങിക്കിടന്ന പല ഷോകളും പുനഃസ്ഥാപിച്ചു. എന്നാൽ, സേതുപതി ഈ ചിത്രത്തിനു വേണ്ടി 3 കോടി മാത്രമാണ് പ്രതിഫലമായി വാങ്ങിയതെന്നതും രസകരമായ വസ്‌തുതയാണ്.