മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാരുടെ ജീവിതയെ കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നതാണ്. കേരളപിറവിദിനത്തിനായിരുന്നു ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അടുത്തിടെ സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരുന്നു. സിനിമ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ടീസര്‍ പുറത്ത് വന്നത്.
ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. വീരയോദ്ധാക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ എഴുപത് ശതമാനവും ഷൂട്ട് ചെയ്യുന്നത് കടലിൽ വെച്ചെന്ന് റിപ്പോർട്ട്. ഭൂരിഭാഗവും കടലില്‍ നിന്നുമായിരിക്കും ഷൂട്ടിങ് ചെയ്യുകയെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.