2 കണ്‍‌ട്രീസ് 50 കോടി ക്ലബിലേക്ക്, ഇനി ദിലീപിന് ലക്‍ഷ്യം 100 കോടി കളക്ഷന്‍ !

തിങ്കള്‍, 1 ഫെബ്രുവരി 2016 (14:50 IST)
ദിലീപിന്‍റെ ഏറ്റവും പുതിയ സിനിമയായ ‘2 കണ്‍‌ട്രീസ്’ 50 കോടി ക്ലബില്‍ ഇടം നേടുന്നു. ചിത്രത്തിന്‍റെ കളക്ഷന്‍ ഉടന്‍ അമ്പതുകോടി പിന്നിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന് മം‌മ്ത നായികയായ സിനിമ ഇതിനകം തന്നെ കേരള ബോക്സോഫീസില്‍ 30 കോടി പിന്നിട്ടുകഴിഞ്ഞു.
 
കേരളത്തിനുപുറത്തും ഈ ഷാഫിച്ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് നേടുന്നത്. റാഫിയുടെ തകര്‍പ്പന്‍ തിരക്കഥ തന്നെയാണ് ചിത്രത്തിന്‍റെ മഹാവിജയത്തിന് പ്രധാന കാരണം.
 
മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സോഫീസ് ഹിറ്റുകളില്‍ ആദ്യ അഞ്ചില്‍ 2 കണ്‍‌ട്രീസ് ഇടം പിടിക്കും. ക്രിസ്മസിന് തിയേറ്ററുകളിലെത്തിയ 2 കണ്‍‌ട്രീസ് ഇപ്പോഴും കേരളത്തിലെ 72 തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്. 
 
ദൃശ്യം, പ്രേമം, എന്ന് നിന്‍റെ മൊയ്തീന്‍, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ സിനിമകളാണ് മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സോഫീസ് ഹിറ്റുകള്‍.

അതേസമയം, ദിലീപ് ഇപ്പോള്‍ ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളിലാണ്. റാഫി തന്നെ തിരക്കഥയെഴുതുന്ന ചിത്രം രാമചന്ദ്രബാബുവാണ് സംവിധാനം ചെയ്യുന്നത്. ദിലീപിന്‍റെ ആദ്യ 3ഡി ചിത്രമായ പ്രൊഫസര്‍ ഡിങ്കന്‍ ഒരു അസാധാരണ കോമഡി എന്‍റര്‍ടെയ്നറായിരിക്കും. ഈ സിനിമ 100 കോടി ക്ലബില്‍ ഇടം നേടണമെന്ന ആഗ്രഹത്തോടെയാണ് അണിയറ പ്രവര്‍ത്തകര്‍ കഠിനാദ്ധ്വാനം ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക