11 ദിവസം കൊണ്ട് 15 കോടി, ഞായറാഴ്ച മാത്രം 4.82 കോടി, തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ടിക്കറ്റ് കിട്ടാനില്ല !

കെ ആര്‍ അനൂപ്

തിങ്കള്‍, 4 മാര്‍ച്ച് 2024 (13:11 IST)
മഞ്ഞുമ്മല്‍ ബോയ്‌സിന്റെ രാജകീയ വരവോടെ തമിഴ് സിനിമകള്‍ക്ക് പോലും പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതി.കൊടൈക്കനാലിന്റെയും ഗുണാകേവിന്റെയുമൊക്കെ കഥ മതി തമിഴ് പ്രേക്ഷകര്‍ക്ക്. 11 ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയത് 15 കോടി രൂപ. ഇത് ഒരു റെക്കോര്‍ഡ് ആണ്. ഒരു മലയാള സിനിമയും തമിഴ്‌നാട്ടില്‍ നിന്ന് ഇത്രയും വലിയ തുക ഇതുവരെ നേടിയിട്ടില്ല.
 
മഞ്ഞുമ്മല്‍ ബോയ്‌സിനൊപ്പം റിലീസ് ചെയ്ത ഗൗതം മേനോന്‍ ചിത്രം ജോഷ്വ: ഇമൈ പോല്‍ കാക എന്ന സിനിമയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ആദ്യദിനത്തില്‍ സിനിമയ്ക്ക് 30 ലക്ഷം രൂപ മാത്രമാണ് തമിഴ്‌നാട്ടില്‍ നിന്ന് നേടാനായത്. രണ്ടാം ദിവസം 60 ലക്ഷം രൂപയും. അതേസമയം ഞായറാഴ്ച മാത്രം മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ നിന്ന് നേടിയത് 4.82 കോടി രൂപയാണ്. സമീപകാലത്ത് പുറത്തിറങ്ങിയ ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പോലും പറ്റാത്ത തുക.
 
തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളില്‍ മാത്രം റിലീസ് ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് ഇപ്പോള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. ബുക്ക് മൈ ഷോയില്‍ നിമിഷനേരം കൊണ്ടാണ് ടിക്കറ്റുകള്‍ എല്ലാം വിറ്റ് പോകുന്നത്.
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍