മമ്മൂട്ടിയുടെ അവതാരപ്പിറവിക്ക് ഒരു വയസ്സ്! - ആഘോഷമാക്കി ആരാധകര്‍

വെള്ളി, 30 മാര്‍ച്ച് 2018 (14:18 IST)
ഹനീഫ് അദേനി സംവിധാനം ചെയ്ത മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ദ് ഗ്രേറ്റ് ഫാദര്‍ പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രം നിരവധി നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തിരുന്നു. കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയുടെതായി ഒരു മെഗാഹിറ്റ് പിറക്കുന്നത്. അപ്പോൾ പിന്നെ മെഗാസ്റ്റാറിന്റെ ഈ ചിത്രത്തെ ആഘോഷിക്കാതിരിക്കാൻ ആരാധകർക്ക് കഴിയുമോ? 
 
കഴിഞ്ഞ വര്‍ഷം മാർച്ച് 30ന് റിലീസ് ചെയ്ത ഗ്രേറ്റ് ഫാദർ എഫക്ട് ഇപ്പോഴും ആരാധകരില്‍ നിന്നും വിട്ടു പോയിട്ടില്ല.  റെക്കോർഡുകൾ ഒട്ടനവധിയാണ് ഡേവിഡ് നൈനാൻ തകർത്തതും പുതിയത് സൃഷ്ടിച്ചതും.
 

Some stats on the Occassion of #1YearOfMegaBBGreatFather

*Highest Day1 Grosser in Kerala(Mal)
*Most Viewed Teaser in FB(Mal)
*Top GCC Grosser of 2017(Mal)
*50Crore Club
*Longest Running Movie of 2017 at KBO
*First CrossPost Teaser @rameshlaus @SreejithVjVfc @MammoottyMovies pic.twitter.com/3fpPMWMcwi

— Friday Matinee (@VRFridayMatinee) March 30, 2018
മമ്മൂട്ടിയുടെ ആദ്യ 50 കോടി ക്ലബിൽ പ്രവേശിക്കുന്ന ചിത്രമാണ് ഗ്രേറ്റ് ഫാദർ. ഏറ്റവും കുടുതൽ ഫാൻ ഷോ കളിച്ച സിനിമ (103). ഏറ്റവും കുടുതൽ തേർഡ് ഷോ കളിച്ച സിനിമ. ആദ്യദിനം കുടുതൽ ഷോകൾ നടത്തിയ സിനിമ (958). ഏറ്റവും ഉയർന്ന ഫസ്റ്റ് ഡേ കളക്ഷൻ 4.31. ജി സി സിയിലെ ആദ്യ ദിന റെക്കോർഡ് കളക്ഷൻ. ഓസ്ട്രലിയയിൽ ആദ്യമായി ഫാൻ ഷോകളിച്ച മലയാള ചിത്രം. തീർന്നില്ല.
 
ഏറ്റവും വേഗത്തിൽ 10, 15, 20, 25 കോടി ക്ലബിൽ ഇടംപിടിച്ച സിനിമ. ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കിയ സിനിമ (4 ദിവസം - 20 കോടി). വെറും 6കോടി ബഡ്ജറ്റ് മുടക്കി നിർമിച്ച് 20 ദിവസം കൊണ്ട് 50 കോടി ക്ലബിൽ നേടിയ സിനിമ. അതാണ് ഗ്രേറ്റ് ഫാദർ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍