ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനും ഒരു താമസക്കാരനും തമ്മിലുള്ള തര്‍ക്കം താന്‍ കുറച്ചുനേരം നോക്കിനിന്നിട്ട് പോവുക മാത്രമാണ് ഉണ്ടായതെന്നും സംഘര്‍ഷത്തില്‍ താന്‍ ഭാഗമായിട്ടില്ലെന്നും ബാല പറയുന്നു. ആള്‍ക്കൂട്ടത്തിനിടെ തന്നെ കണ്ടാല്‍ താന്‍ ആ പ്രശ്നത്തിന്റെ ഭാഗമാകുമെന്ന് തെറ്റിദ്ധരിക്കുമെന്ന് കരുതിയാണ് അവിടെനിന്ന് പോയതെന്നും ബാല പറയുന്നു.