‘തൂങ്കാവനം’ - ഇന്‍റര്‍നാഷണല്‍ ത്രില്ലറുമായി കമല്‍ഹാസന്‍

തിങ്കള്‍, 18 മെയ് 2015 (14:09 IST)
കമല്‍ഹാസന്‍ നായകനാകുന്ന അടുത്ത ചിത്രത്തിന് ‘തൂങ്കാവനം’ എന്ന് പേരിട്ടു. രാജ്‌കമല്‍ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം കമലിന്‍റെ സംവിധാന സഹായിയായ രാജേഷ് സംവിധാനം ചെയ്യും.
 
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ത്രില്ലറായിരിക്കും തൂങ്കാവനമെന്ന് കമല്‍ അറിയിച്ചു. തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം പുറത്തിറക്കും. ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിച്ചു.
 
സാനു വര്‍ഗീസാണ് ഛായാഗ്രഹണം. ജിബ്രാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടേ എഡിറ്റിംഗ് വിജയ്.
 
ഈ സിനിമയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് കമല്‍ഹാസന്‍ അഭിനയിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ചിത്രത്തില്‍ കമല്‍ കാക്കിയണിയുന്നില്ല.

വെബ്ദുനിയ വായിക്കുക