‘കഴിഞ്ഞദിവസം എനിക്ക് സജിതാ മഠത്തിൽ ദേവിയുടെ അരുളപ്പാടുണ്ടായി... വിമൻ കലക്ടീവില്‍ മെമ്പർഷിപ്പ് തന്ന് എന്നെ അനുഗ്രഹിക്കാമെന്ന്...’; പരിഹാസവുമായി ഭാഗ്യലക്ഷ്മി

ബുധന്‍, 9 ഓഗസ്റ്റ് 2017 (16:47 IST)
നടി സജിതാ മഠത്തിലിനെതിരെ പരിഹാസവുമായി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വിമൻ കലക്ടീവ് എന്ന വനിത സംഘടനയുമായി ബന്ധപ്പെട്ട് നടിമാർക്കിടയിൽ നിന്നുതന്നെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്. ലക്ഷ്മിപ്രിയ, ശ്വേത മേനോൻ ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീ കൂട്ടായ്മയോടുള്ള തങ്ങളുടെ വിയോജിപ്പ് അറിയിക്കുകയും ചെയ്തിരുന്നു.  
 
എന്നാൽ ആരേയും മനഃപൂർവം ഒഴിവാക്കിയിട്ടില്ലെന്നും ഏതൊരു സംഘടനയും രൂപീകരിക്കുന്നത് എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കില്ലെന്നും വുമൻസ് കലക്ടീവിന്റെ അംഗങ്ങളിലൊരാളായ സജിത മഠത്തിൽ പറഞ്ഞിരുന്നു. സിനിമയിലെ പല വനിതാ സഹപ്രവർത്തകരും ഈ സംഘടനയില്‍ അംഗമാകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സംഘടന റജിസ്റ്റർ ചെയ്യുന്നതുവരെ അവരെല്ലാം കാത്തിരിക്കണമെന്നും സജിത  വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയ്ക്കുള്ള മറുപടിയുമായാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. 
 
പോസ്റ്റ് വായിക്കാം: 

വെബ്ദുനിയ വായിക്കുക