‘ഓ മൈ ഗോഡ്‘! മോഹന്‍ലാലും ഉലകനായകനും ഒന്നിക്കുന്നു! - സംവിധാനം കമല്‍ഹാസന്‍

ചൊവ്വ, 1 ഓഗസ്റ്റ് 2017 (15:21 IST)
തമിഴിലേയും മലയാളത്തിലേയും ആരാധകരെ ഒരേപോലെ ആവേശത്തിലാഴ്ത്തി സിനിമ മേഖലയില്‍ നിന്നും പുതിയ വാര്‍ത്ത. മോഹന്‍ലാലും കമല്‍ഹാസനും ഒന്നിക്കുന്നു. കമല്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ഒരേസ്മയം തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.
 
‘ഓ മൈ ഗോഡ്’ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആണിത്. അക്ഷയ് കുമാറും പരേഷ് റാവലുമായിരുന്നു ഹിന്ദിയില്‍ അഭിനയിച്ചത്.  ദൈവങ്ങളുടെ പ്രതിമകള്‍ വില്‍ക്കുന്ന നിരീശ്വരവാദിയായ കച്ചവടക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. കച്ചവടക്കാരനായി കമല്‍ എത്തുമ്പോള്‍ ദൈവമായി എത്തുന്നത് മോഹന്‍ലാല്‍ ആണ്. ഇരുവരേയും ഒരുമിച്ച് സ്ക്രീനില്‍ കാണുമ്പോള്‍ ആരാധകര്‍ ആവേശത്തിലാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 
 
കമലിന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷ്ണല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും കമല്‍ തന്നെയാണ് എഴുതുന്നത്. അതേസമയം ചിത്രീകരണം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

വെബ്ദുനിയ വായിക്കുക