‘ഇയാള്‍ വേണ്ട, അഹങ്കാരിയാണ്’ - പൃഥ്വിരാജിനെ കണ്ട നിര്‍മാതാവ് സംവിധായകനോട് പറഞ്ഞു

ശനി, 11 നവം‌ബര്‍ 2017 (12:44 IST)
മലയാളത്തിലെ എക്കാലത്തേയും ലക്ഷണമൊത്ത ഗുണ്ടാചിത്രങ്ങളില്‍ ഒന്നാണ് ‘സ്റ്റോപ് വയലെന്‍സ്’. എ കെ സാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. കണ്ണുകളില്‍ പൌരുഷം കത്തിനില്‍ക്കുന്ന ആളായിരിക്കണം നായകനെന്ന് മാത്രമേ സാജനു നിര്‍ബന്ധമുണ്ടായിരുന്നുള്ളു. 
 
രഞ്ജിത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് സാജന്‍ ആദ്യമായി പൃഥ്വിരാജിനെ കാണുന്നത്. നിര്‍മാതാവിനോടൊപ്പമായിരുന്നു സാജന്‍ ഷൂട്ടിംഗ് സെറ്റില്‍ എത്തിയത്. ഒരു കസേരയില്‍ പുറം തിരിഞ്ഞിരിക്കുകയായിരുന്നു പൃഥ്വിയപ്പോള്‍. വളരെ പതുക്കെയാണ് താരം തിരിഞ്ഞുനോക്കിയത്. ആ ഒരൊറ്റ നോട്ടത്തില്‍ സാജന്‍ വീണുപോയി.
 
പൃഥ്വിരാജിന്റെ കണ്ണിലെ തീജ്വാല സാജനെ അതിശയിപ്പിച്ചു. മുഖത്ത് അല്‍പ്പം അഹങ്കാരവുമുണ്ടായിരുന്നു. ഇയാള്‍ തന്നെയാണ് ചിത്രത്തിലെ നായകനായ ‘സാത്താനെ’ അവതരിപ്പിക്കാന്‍ യോഗ്യനെന്ന് സംവിധായകന്‍ നിര്‍മാതാവിനോട് പറഞ്ഞു. പക്ഷേ, ആള് ഭയങ്കര അഹങ്കാരി ആണെന്നും ഇയാള്‍ വേണ്ടെന്നും നിര്‍മാതാവ് പറഞ്ഞെങ്കിലും സാജന്‍ ‘സാത്താനായി’ പൃഥ്വിരാജിനെ ഉറപ്പിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍