മമ്മൂട്ടി വീണ്ടും പൊലീസ് യൂണിഫോം അണിയുകയാണ്. രണ്‍ജി പണിക്കരുടെ മകന് നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കര്‍ക്കശക്കാരനായ പൊലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്.
ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്കുമാറാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയാകുന്നത്. വരലക്ഷ്മിയുടെ ആദ്യ മലയാള ചിത്രമാണിത്. തമിഴിലെ വില്ലന്‍ നടന് സമ്പത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കര്‍ണാടകയിലെ കോളാറില്‍ ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ലൊക്കേഷനില്‍ ആദ്യമായാണ് ഒരു മലയാള ചിത്രം ഷൂട്ടുചെയ്യുന്നത്.
ഒട്ടേറെ സിനിമകളില്‍ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. ഏറ്റവും ഒടുവില്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ‘രൌദ്ര’ത്തിലാണ് മമ്മൂട്ടി പൊലീസായത്.