കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയുടെതായി ഒരു മെഗാഹിറ്റ് പിറക്കുന്നത്. അപ്പോൾ പിന്നെ മെഗാസ്റ്റാറിന്റെ ഈ ചിത്രത്തെ ആഘോഷിക്കാതിരിക്കാൻ ആരാധകർക്ക് കഴിയുമോ? ഇല്ല. മാർച്ച് 30ന് റിലീസ് ചെയ്ത ഗ്രേറ്റ് ഫാദർ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റെക്കോർഡുകൾ ഒട്ടനവധിയാണ് ഡേവിഡ് നൈനാൻ തകർത്തതും പുതിയത് സൃഷ്ടിച്ചതും.
ഓസ്ട്രലിയയിൽ ആദ്യമായി ഫാൻ ഷോകളിച്ച മലയാള ചിത്രം. തീർന്നില്ല.
ഏറ്റവും വേഗത്തിൽ 10, 15, 20, 25 കോടി ക്ലബിൽ ഇടംപിടിച്ച സിനിമ. ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കിയ സിനിമ (4 ദിവസം - 20 കോടി). വെറും 6കോടി ബഡ്ജറ്റ് മുടക്കി നിർമിച്ച് 20 ദിവസം കൊണ്ട് 50 കോടി ക്ലബിൽ നേടിയ സിനിമ. അതാണ് ഗ്രേറ്റ് ഫാദർ.
കാനഡാ, യുഎസ്, യുകെ, ന്യൂസിലാന്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ഇപ്പോഴും ഗ്രേറ്റ് ഫാദർ വിജയകരമായി പ്രദർശനം തുടരുകയാണ്. എല്ലാ ട്രേഡ് അനലിസ്റ്റുകളെയും അമ്പരപ്പിച്ച ഈ വിജയത്തിന് ഒരുകാരണമേയുള്ളൂ, അത് മമ്മൂട്ടിയാണ്.