'ഹരിദ്വാറില്‍ മണിയോശൈ' എന്നാണ് തമിഴ് പ്രൊജക്ടിന് പേര് നല്‍കിയിരിക്കുന്നത്. ഹരിദ്വാര്‍ എന്ന ക്ഷേത്രനഗരത്തിന്‍റെ പശ്ചാത്തലത്തില്‍ രമേശ് പണിക്കര്‍ എന്ന യുവാവിന്‍റെ കഥ പറയുന്ന നോവലാണ് ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു. ലഹരിയുടെ മായികലോകത്തുള്ള അയാളുടെ ജീവിതവും പ്രണയവുമെല്ലാം വിഷയമാകുന്ന നോവല്‍ വലിയ ക്യാന്‍വാസിലാണ് സിനിമയിലേക്ക് പകര്‍ത്തുന്നത്.