സിനിമയോടൊപ്പം, അവനോടൊപ്പം; ദിലീപിനും രാമലീലയ്ക്കും കട്ടസപ്പോര്‍ട്ടുമായി ലാല്‍ ജോസ്

ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (18:42 IST)
ദിലീപ് നായകനായി അഭിനയിച്ച രാമലീല നാളെ തിയേറ്ററുകളിലെത്തുകയാണ്. ഒരുവ്യക്തിയുടെ മാത്രമല്ല സിനിമ, അത് വലിയൊരു കൂട്ടായ്മയുടെതാണെന്ന വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെയാണ് രാമലീല തിയേറ്ററിലേക്കെത്തുന്നത്. 
 
നേരത്തെ ചിത്രത്തിനെതിരെ നിരവധി പ്രസ്താവനകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മഞ്ജു വാരിയര്‍, ജോയ് മാത്യു, ആഷിക്ക് അബു തുടങ്ങി പ്രമുഖര്‍ ഈ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ലാല്‍ ജോസും എത്തിയിരിക്കുന്നു.
 
സിനിമയ്‌ക്കൊപ്പം മാത്രമല്ല അവനോടൊപ്പം എന്നാണ് ലാല്‍ ജോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. നേരത്തെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച ചുരുക്കം ചില സിനിമാപ്രവര്‍ത്തകരില്‍ ഒരാളാണ് അദ്ദേഹം എന്നതും ശ്രദ്ധേയമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍