“നമ്മുടെ അവസ്ഥ കൃത്യമായി മനസിലാകുന്ന ഒരു സുഹൃത്ത്, അയാളോട് നമുക്ക് എന്തും പറയാം, അയാള്‍ നമ്മളില്‍ നിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കുന്നുമില്ല. അങ്ങനെയൊരു സുഹൃത്തിനെ കിട്ടാന്‍ ഇക്കലത്ത് ഒട്ടും എളുപ്പമല്ല” - വനിതയില്‍ എഴുതുന്ന ആത്മകഥയില്‍ മംമ്ത കുറിക്കുന്നു.
“മൈ ബോസില്‍ തമ്മില്‍ കലഹിക്കുന്ന ഭാര്യയും ഭര്‍ത്താവുമായി അഭിനയിക്കുന്നതിനിടയില്‍ രൂപപ്പെട്ട അപൂര്‍വ സൌഹൃദം. ഒരു കാര്യത്തിലും സാദൃശ്യമില്ലാത്ത രണ്ടുപേര്‍. പക്ഷേ അടുത്തറിഞ്ഞപ്പോഴാണ് എവിടെയൊക്കെയോ ഞങ്ങള്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് മനസിലായത്. എന്റെ ദാമ്പത്യജീവിതത്തില്‍ ചില പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമായിരുന്നു അത്. ദിലീപേട്ടനുമുണ്ട് ചില പ്രശ്നങ്ങള്‍. ദാമ്പത്യപ്രശ്നങ്ങളെക്കുറിച്ചുവരെ പരസ്പരം സംസാരിക്കാവുന്ന നല്ല സുഹൃത്താണ് ദിലീപേട്ടന്” - മംമ്ത എഴുതുന്നു.