തുടിച്ചുതുള്ളി കുതിച്ചുപായുകയാണ് ശൃംഗാരവേലന്. റിലീസായ കേന്ദ്രങ്ങളിലെല്ലാം ജനസമുദ്രം. ഈ ഓണക്കാലത്ത് ഏറ്റവും വലിയ വിജയം ദിലീപ് സ്വന്തമാക്കിയിരിക്കുകയാണ്. ഓണാവധി ആഘോഷിക്കാന്‍ കുടുംബപ്രേക്ഷകര്‍ ശൃംഗാരവേലന് കളിക്കുന്ന തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്നു.
സൂപ്പര്‍ കോമഡിയാണ് ഈ സിനിമയുടെ ഹൈലൈറ്റും വിജയരഹസ്യവും. ദിലീപ് - ഷാജോണ്‍ ടീം അടിച്ചുപൊളിക്കുകയാണ്. കൂട്ടിന് ലാലും ജോയ്മാത്യുവും ബാബുരാജും. ഊക്കന്‍ ടിന്റുവായി ഷമ്മി തിലകന്റെ സാന്നിധ്യവും.
കഴിഞ്ഞ വിഷുക്കാലത്ത് മായാമോഹിനിയെന്ന വമ്പന്‍ ഹിറ്റ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജോസ് തോമസ് ശൃംഗാരവേലനിലും വിജയക്കൊയ്ത്ത് ആവര്‍ത്തിച്ചു. ഈ ഓണത്തിന് ശൃംഗാരവേലനെന്ന ചിരിസദ്യ തന്നെ ബോക്സോഫീസില്‍ ഒന്നാമന്.
അടുത്ത പേജില്‍ - നോര്‍ത്ത് 24 കാതം ഗംഭീര സിനിമ!
PRO
‘നോര്‍ത്ത് 24 കാതം’ എന്ന സിനിമ വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് പ്രേക്ഷകര്‍ തിയേറ്ററിലെത്തി കണ്ടത്. എന്നാല്‍ അതൊരു ഗംഭീര സിനിമയാണെന്ന് തിരിച്ചറിഞ്ഞതോടെ ജനം ഏറ്റെടുക്കുകയാണ്. ഫഹദ് ഫാസില്‍ നായകനായ ഈ സിനിമ മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു പ്രമേയം അതീവ രസകരമായി അവതരിപ്പിക്കുന്നു.
നവാഗതനായ അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനം ചെയ്ത ഈ സിനിമ ഒരു ബന്ദ് ദിനത്തില്‍ മൂന്നു പേര് നടത്തുന്ന സാഹസിക യാത്രയെക്കുറിച്ചാണ് പറയുന്നത്. ഫഹദും നെടുമുടി വേണുവും സ്വാതി റെഡ്ഡിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, പ്രേംജി അമരന് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി.
മികച്ച തിരക്കഥയാണ് ഈ സിനിമയുടെ ശക്തി. സമീപകാലത്ത് ഫഹദ് ഫാസിലിന്റേതായി വന്ന സിനിമകളില്‍ ഏറ്റവും ഗംഭീരമായത് നോര്‍ത്ത് 24 കാതം തന്നെ.
അടുത്ത പേജില്‍ - ക്ലീറ്റസിന് ആദ്യപകുതി രക്ഷയായി
PRO
മമ്മൂട്ടിച്ചിത്രം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിനും തിയേറ്ററുകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. രസകരമായ ആദ്യപകുതിയാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. എന്നാല്‍ രണ്ടാം പകുതിയും ക്ലൈമാക്സും ശരാശരി നിലവാരത്തിലൊതുങ്ങിയതോടെ പ്രേക്ഷകര്‍ അത്ര ഹാപ്പിയല്ല.
മമ്മൂട്ടിയുടെ പ്രസന്‍സ് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണം. പ്രത്യേക ലുക്കില്‍ മമ്മൂട്ടി തിളങ്ങി. എന്നാല്‍ ക്ലൈമാക്സ് രംഗത്തിലെ കുരുശുമരണം പ്രേക്ഷകരില്‍ സമ്മിശ്രപ്രതികരണമാണ് ഉയര്‍ത്തിയിരിക്കുന്നത്.
ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ക്ലീറ്റസിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലമാണ്. പുതുമകളില്ലാത്ത തിരക്കഥയാണ് ഈ സിനിമയ്ക്ക് വിനയാകുന്നത്.