ബിഗ് ബ്രദര്‍ ശില്‍പ്പാഷെട്ടി വയലിന്‍ വായന പഠിക്കുകയാണ്. പെട്ടെന്നുണ്ടായ സംഗീതഭ്രമം കൊണ്ടൊന്നുമല്ല. ശില്‍പ്പ നായികയായ സണ്ണി ഡിയോളിന്‍റെ പുതിയ ചിത്രത്തിന്‍റെ പൂര്‍ണ്ണതയ്‌ക്കായിട്ടാണ് താരം വയലിന്‍ വായന അഭ്യസിക്കുന്നത്. ഇക്കാര്യത്തില്‍ പരീക്ഷയ്‌ക്കായി ഒരു വിദ്യാര്‍ത്ഥി തയ്യാറെടുക്കുന്ന കൌതുകമാണ് താരത്തിനെന്നും കേള്‍ക്കുന്നു.
‘ദി മാന്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത് ചിത്രത്തില്‍ ശില്‍പ്പ ഒരു നടിയായി വേഷമിടുന്നു എന്നാണ്. അതിനു പുറമേ കഥാപാത്രത്തിനു വയലിന്‍ വായിക്കുന്ന വൈദഗ്ദ്യം കൂടിയുണ്ട്. എന്നാല്‍ പോപ്പ് താരം വനീസാ മായിയെ പോലെ ആകാനാണ് ശില്‍പ്പയുടെ ശ്രമം. വനീസാ മായിയുടെ വീഡിയോകളിലെ പോലെ ശില്‍പ്പ വയലിന്‍ വായിക്കുന്ന ഒരു രംഗവും ചിത്രത്തിലുണ്ട്.
ധാരാളം ആരാധകര്‍ പിന്തുടരുന്ന വമ്പന്‍ താരമായി അഭിനയിക്കുന്ന ശില്‍പ്പ ചിത്രത്തില്‍ സ്വയം വയലിന്‍ വായിക്കാനാണ് നീക്കം. അതിനായി സംഗീത പാഠങ്ങള്‍ ശ്രദ്ധയോടെയാണ് ശില്‍പ്പ പഠിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. വയലിന്‍ പാഠങ്ങള്‍ പഠിക്കാനുള്ള ആത്മാര്‍ത്ഥതയില്‍ താരം അദ്ധ്യാപകരെ പോലും അമ്പരപ്പിക്കുന്നതായിട്ടാണ് കേള്‍ക്കുന്നത്.
ശില്‍പ്പയെ വയലിന്‍ അഭ്യസിപ്പിക്കുന്നത് ഗോവയില്‍ നിന്നുള്ള സന്ദീപ് എന്ന വിദഗ്ദനാണ്. ഷൂട്ടിംഗിനു ശേഷമുള്ള എല്ലാ വൈകുന്നേരങ്ങളിലും ശില്‍പ്പ രണ്ട് മണിക്കൂര്‍ വയലിന്‍ പരിശീലനത്തില്‍ മുഴുകും. വളരെ അര്‍പ്പണ ബോധമുള്ള വിദ്യാര്‍ത്ഥിനിയാണ് ശില്‍പ്പയെന്ന് സന്ദീപും പറയുന്നു. ഇക്കാര്യം ശില്‍പ്പയോട് ചോദിച്ചാല്‍ ഒരു ചിരിയാണ് മറുപടി.
മാന്‍ എന്ന ചിത്രത്തില്‍ ഞാന്‍ വയലിന്‍ വായിക്കുന്ന രംഗത്തിനു ഒറിജിനാലിറ്റി തോന്നാനാണ് ഈ പരിശീലനം. എന്നാല്‍ വയലിന്‍ അത്രയെളുപ്പമുള്ള ഉപകരണം അല്ലെന്നും ശില്‍പ്പ പറയുന്നു. പരിശീലിക്കാന്‍ ഏറ്റവും പ്രയാസമുള്ള സംഗീത ഉപകരണമാണെന്ന സന്ദീപിന്‍രെ അഭിപ്രായത്തെ പിന്താങ്ങുകയാണ് ശില്‍പ്പ.ചിത്രത്തിനായി വളരെ പ്രൊഫഷണലായി കഠിനാദ്ധ്വാനം ചെയ്യുന്ന ശില്‍പ്പയുടെ രീതികള്‍ സണ്ണി ഡിയോളിനും സന്തോഷം നല്‍കിയിരിക്കുകയാണ്.