വി എസും സിനിമയില്‍, ആദ്യ ടേക്കില്‍ ഓ കെ

ശനി, 31 ഓഗസ്റ്റ് 2013 (17:22 IST)
PRO
PRO
രാഷ്ട്രീയ നേതാക്കള്‍ സിനിമയില്‍ അഭിനയിക്കുന്നത് പുതുമയല്ല. എന്നാല്‍ സിനിമയില്‍ അഭിനയിക്കാതെ മാറിനിന്ന തലമുതിര്‍ന്ന നേതാവ് നമുക്കുണ്ട്. അതെ, നമ്മുടെ പ്രിയങ്കരനായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അഭിനയത്തില്‍ ഒരു കൈ നോക്കാനാണ് വി എസിന്റെയും പ്ലാന്‍. എന്തായാലും അഭിനയത്തിലും താന്‍ മോശക്കാരനല്ലെന്ന് വി എസ് തെളിയിച്ചു. ആദ്യ ടേക്കില്‍ സംവിധായകനെക്കൊണ്ട് ഒ കെ പറയിച്ചാണ് വി എസ് അഭിനയത്തില്‍ ഹരിശ്രീ കുറിച്ചത്.

സെയ്ദ് ഉസ്മാന്‍ സംവിധാനം ചെയ്യുന്ന 'അറ്റ് വണ്‍സ്' എന്ന ചിത്രത്തിലാണ് വിഎസിന്റെ പ്രകടനം. ജനങ്ങളെ വേട്ടയാടുന്ന ചില സാമൂഹിക വിപത്തുകള്‍ക്കെതിരെ ഒരു സന്ദേശം കൊടുക്കുന്ന രംഗത്താണ് വിഎസ് പ്രത്യക്ഷപ്പെടുന്നത്.

തുടര്‍ന്ന് എച്ച്‌ഐവി ബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടറായ അജ്മല്‍ എഴുതിയ അറ്റ് വണ്‍സ് എന്ന പുസ്‌കത്തിന്റെ പ്രകാശനച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. തലൈവാസല്‍ വിജയ്, ജഗദീഷ്, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മിസ് ലേഖ തരൂര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബദ്രിയാണ് നായകന്‍. അയാളും ഞാനും തമ്മില്‍, ഒറീസ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്വാസികയാണ് നായിക. ആറ്റിങ്ങള്‍ ഫിലിംസിന്റെ ബാനറില്‍ സഫീര്‍, റിയാദ്, കിളിമാന്നൂര്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക