വിജയ് ചിത്രത്തിന് 3 കോടിയുടെ സെറ്റ്, സമാന്തയും എമിയും നായികമാര്‍!

ശനി, 20 ജൂണ്‍ 2015 (18:42 IST)
ഇളയദളപതി വിജയ് നായകനാകുന്ന അമ്പത്തൊമ്പതാം ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി. ‘രാജാ റാണി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത യുവ സംവിധായകന്‍ അറ്റ്‌ലീയാണ് ഈ വിജയ് ചിത്രം ഒരുക്കുന്നത്.
 
ചെന്നൈയിലെ ബിന്നി മില്‍‌സ് കോമ്പൌണ്ടില്‍ കലാസംവിധായകന്‍ മുത്തുരാജ് മൂന്നുകോടിയുടെ വമ്പന്‍ സെറ്റാണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ സമാന്തയും എമി ജാക്സണുമാണ് നായികമാര്‍.
 
ഇതൊരു ഇന്‍‌വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഭാരതിരാജയും രാധിക ശരത്കുമാറും ഈ ചിത്രത്തില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി വി പ്രകാശാണ് ചിത്രത്തിന്‍റെ സംഗീതം.

വെബ്ദുനിയ വായിക്കുക