വരുന്നത് ‘ടീം സിബിഐ’, സേതുരാമയ്യര്‍ക്കൊപ്പം മുകേഷില്ല, രണ്‍‌ജി പണിക്കര്‍ വില്ലനല്ല!

വെള്ളി, 12 ഫെബ്രുവരി 2016 (14:15 IST)
സി ബി ഐ പരമ്പരയിലെ അഞ്ചാം ചിത്രത്തിന് ‘ടീം സി‌ബി‌ഐ’ എന്ന് പേരിട്ടു. എസ് എന്‍ സ്വാമി തിരക്കഥ രചിക്കുന്ന ചിത്രം കെ മധു സംവിധാനം ചെയ്യും. സേതുരാമയ്യര്‍ എന്ന കഥാപാത്രമായി മമ്മൂട്ടി വീണ്ടും തിളങ്ങും.
 
സേതുരാമയ്യരുടെ സി ബി ഐ ടീമില്‍ ഇത്തവണ മുകേഷ് ഉണ്ടാവില്ല എന്നതാണ് പ്രത്യേകത. ജഗതി ശ്രീകുമാറും ടീം സി ബി ഐയില്‍ ഉണ്ടാവില്ല. എന്നാല്‍ മമ്മൂട്ടിയുടെ വലം‌കൈയായി രണ്‍‌ജി പണിക്കര്‍ ഉണ്ടാവും.
 
ഈ ചിത്രത്തില്‍ രണ്‍‌ജി പണിക്കര്‍ വില്ലനാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്‍‌ജി പണിക്കര്‍ സി ബി ഐ ടീമിലെ അംഗമാണെന്ന് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നു.
 
സായി കുമാറാണ് ചിത്രത്തിലെ ഒരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്വര്‍ഗചിത്രയാണ് സിനിമ നിര്‍മ്മിക്കുന്നത്.
 
ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി‌ബിഐ, നേരറിയാന്‍ സി ബി ഐ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായാണ് ടീം സിബിഐ എത്തുന്നത്.

വെബ്ദുനിയ വായിക്കുക