ലാല്‍ ജോസിന് മോഹന്‍ലാല്‍ ചിത്രം ചെയ്യാന്‍ കഴിയാത്തതിന് കാരണം?
വ്യാഴം, 17 ഒക്‌ടോബര്‍ 2013 (15:12 IST)
PRO
മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ലാല്‍ ജോസിന് കഴിയാതിരുന്നതിന് കാരണമെന്താണ്? അതിന് ഒരു പ്രത്യേക കാരണമുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അത് വ്യക്തമാക്കാന്‍ ലാല്‍ ജോസോ മോഹന്‍ലാലോ തയ്യാറായിട്ടില്ല.
ആദ്യചിത്രത്തില്‍ തന്നെ മമ്മൂട്ടിയെ നായകനാക്കിയയാളാണ് ലാല്‍ ജോസ്. വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിലെ ഒന്നാം നിര സംവിധായകനായി അദ്ദേഹം മാറി. ഒട്ടേറെ വലിയ ഹിറ്റുകളും നല്ല സിനിമകളും സംഭാവന ചെയ്തു. സ്വന്തമായി സിനിമകള്‍ നിര്‍മ്മിച്ചു, വിതരണം ചെയ്തു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, സുരേഷ്ഗോപി തുടങ്ങി മലയാളത്തിലെ പ്രമുഖരെല്ലാം ലാല്‍ ജോസ് ചിത്രങ്ങളുടെ ഭാഗമായി മാറി.
ഇന്ത്യയിലെ ഏതൊരു സംവിധായകന്‍റെയും മോഹമാണ് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുക എന്നുള്ളത്. ലാല്‍ ജോസ് അതിന് ശ്രമിച്ചതുമാണ്. ഒരു വലിയ പ്രൊജക്ട് തയ്യാറായി വരികയും ചെയ്തു. എന്നാല്‍ ആ പ്രൊജക്ട് എങ്ങുമെത്താതെ പോയി. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ എന്ന ചിന്ത ലാല്‍ ജോസ് ഏതാണ്ട് ഉപേക്ഷിച്ച മട്ടിലാണെന്ന് പറയാം.
അടുത്ത പേജില്‍ - കസിന്‍സ് ഉപേക്ഷിച്ചതെങ്ങനെ?
PRO
ലാല്‍ജോസ് അറബിക്കഥ ചെയ്യുന്ന കാലം മുതല്‍ ആലോചിച്ചുതുടങ്ങിയ പ്രൊജക്ടാണ് കസിന്‍സ്. മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും നായകന്‍മാരാക്കിയുള്ള ചിത്രം. ഇക്ബാല്‍ കുറ്റിപ്പുറത്തെ തിരക്കഥ ചെയ്യാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, അറബിക്കഥ കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കസിന്‍സ് ചെയ്യാന്‍ ലാല്‍ ജോസിന് കഴിഞ്ഞില്ല. മോഹന്‍ലാലിന്‍റെയും പൃഥ്വിരാജിന്‍റെയും ഡേറ്റുകള്‍ ഒന്നിച്ചു ലഭിക്കാത്തതാണ് കാരണം.
അറബിക്കഥ കഴിഞ്ഞ് ഒട്ടേറെ സിനിമകള്‍ ലാല്‍ ജോസ് ചെയ്തു. അപ്പോഴും കസിന്‍സ് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ ഒടുവില്‍ അടുത്തകാലത്തൊന്നും ആ സിനിമ നടക്കില്ലെന്ന് മനസിലാക്കിയ ലാല്‍ജോസ് സിനിമ ഉപേക്ഷിക്കുകയായിരുന്നു.
മോഹന്‍ലാലിന്‍റെയോ പൃഥ്വിയുടെയോ കുറ്റം കൊണ്ടല്ല കസിന്‍സ് മുടങ്ങിയതെന്നും കസിന്‍സ് താന്‍ വേണ്ടെന്നുവച്ചിട്ടില്ലെന്നും ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു. ആ പ്രൊജക്ടിന്‍റെ വിതരണാവകാശം സെവന്‍ ആര്‍ട്സ് ഏറ്റെടുത്തെന്നുവരെ ലാല്‍ ജോസ് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ സിനിമ ഉപേക്ഷിക്കപ്പെട്ടു.
എന്തായാലും മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ഒന്നിപ്പിക്കാന്‍ ലാല്‍ ജോസ് ആഗ്രഹിച്ചെങ്കിലും അത് നടന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ താരസംഗമത്തിന് സംവിധായകന്‍ രഞ്ജിത് നിമിത്തമായിരിക്കുകയാണ്. രഞ്ജിത് അടുത്തതായി ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജുവാര്യര്‍ എന്നിവരാണ് അഭിനയിക്കുന്നത്.