ലാലുവും കുരുടിയും വീണ്ടും ഒന്നിക്കുന്നു

ഞായര്‍, 3 ഫെബ്രുവരി 2013 (16:33 IST)
PRO
PRO
ലാലുവിനെയും കുരുടിയെയും ഓര്‍മയില്ലേ? എടാ സൈമാ പണി പാളിയെന്നു പറഞ്ഞ് മലയാളിയുടെ മനം കവര്‍ന്ന കുരുടിയെന്ന സണ്ണി വെയ്നും ലാലുവെന്ന ദുല്‍ഖര്‍ സല്‍മാനും വീണ്ടുമെത്തുകയാണ്. 2012 ലെ ആദ്യ ഹിറ്റ്‌ ചിത്രമായ 'സെക്കന്റ് ഷോ' മലയാളത്തിനു സംഭാവന ചെയ്തത് ഈ രണ്ടു യുവതാരങ്ങളെയാണ്. സമീര്‍ താഹിര്‍ ഒരുക്കുന്ന 'നീലാകാശം, പച്ച കടല്‍, ചുവന്ന ഭൂമി' എന്ന ചിത്രത്തിലൂടയാണ് ഇവര്‍ വീണ്ടുമൊന്നിക്കുന്നത്.

സമീറിന്റെ ആദ്യ ചിത്രമായ ചാപ്പാ കുരിശ് ഒരു റിയലിസ്റ്റിക് ചിത്രമായിരുന്നെങ്കില്‍ ഇത്തവണ റോഡ്‌ മൂവിയുമായിട്ടാണ് എത്തുന്നത്. കോളേജ് വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളുമായ രണ്ടുപേര്‍ കേരളത്തില്‍നിന്നും നാഗാലാന്‍ഡിലേക്ക് നടത്തുന്ന സംഭവബഹുലമായ ഒരു ബൈക്ക് യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യമായാണ് ഒരു മലയാള ചിത്രം നാഗാലാന്‍ഡില്‍ ചിത്രീകരിക്കുന്നത്.

ഡയമണ്ട് നെക്ലേസ്, നിദ്ര, ബിഗ്ബി, ഡാഡി കൂള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള സമീറിന്റെ രണ്ടാമത്തെ ചിത്രമാണ് 'നീലാകാശം പച്ച കടല്‍ ചുവന്ന ഭൂമി'.

വെബ്ദുനിയ വായിക്കുക