രജനീകാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു; രജനിയുടെ പ്രതിഫലം 3000 രൂപ!

ശനി, 5 ഒക്‌ടോബര്‍ 2013 (17:29 IST)
PRO
PRO
രജനീകാന്ത്- കമല്‍ഹാസന്‍ ജോഡി ഒരു കാലത്ത് ആരാധകരുടെ ഹരമായിരുന്നു. രജനീകാന്തിന്റെ അരങ്ങേറ്റം തന്നെ കമലിന്റെ അപൂര്‍വ രാഗങ്ങളിലൂടെയായിരുന്നു. പിന്നീട് 15 ഓളം ചിത്രങ്ങള്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ച് തകര്‍ത്തു. ഇവര്‍ വീണ്ടുമെത്തുകയാണ് ആരാധകരെ ത്രസിപ്പിക്കാന്‍. ഇരുവരുടെയും ഹിറ്റ് ചിത്രമായ ‘16 വയതിനിലെ വീണ്ടും പ്രദര്‍ശനത്തിനെത്തുകയാണ്.

ഇതിന്റെ ഭാഗമായി വടപഴനി കമലാതിയേറ്ററില്‍ നടന്ന ചടങ്ങിലാണ് രജനീ ആ‍ രഹസ്യം വെളിപ്പെടുത്തിയത്, “37 വര്‍ഷം മുമ്പാണ് 16 വയതിനിലൈ വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിലെ അഭിനയത്തിന് മുവായിരം രൂപയാണ് അന്ന് പ്രതിഫലമായി ലഭിച്ചത്. പടം നല്‍കിയ നേട്ടം പണംകൊണ്ട് അളക്കാവുന്നതല്ല“. സ്റ്റൈല്‍ മന്നന്റെ ഡയലോഗ് ഹര്‍ഷാരവത്തോടെയാണ്‌ ആരാധകര്‍ സ്വീകരിച്ചത്.

അടുത്തപേജില്‍: ഉലകനായകനും സ്റ്റൈല്‍ മന്നനും ഒന്നിച്ചപ്പോള്‍


PRO
PRO
16 വയതിനിലൈ തമിഴ്‌സിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നാണ്. ഭാരതീരാജ സംവിധാനം ചെയ്തചിത്രം 175 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. ഇളയരാജയുടേതാണ് സംഗീതം

ഉലകനായകനും സ്റ്റൈല്‍ മന്നനും ഒന്നിച്ചാണ് റീ റിലീസിംഗ് ചടങ്ങിനെത്തിയത്. തമിഴിലെ ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ റീ-റിലീസിംഗ് ആഘോഷത്തിന്റെ ഭാഗമാകാനെത്തി. കൂടുതല്‍ വ്യക്തതയോടെ പ്രദര്‍ശനത്തിനായി ഒരുക്കിയ ചിത്രത്തിന്റെ പാട്ടുകളുടെ ദൃശ്യങ്ങള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. റിലീസിംഗ് തീയതി പുറത്തുവിട്ടിട്ടില്ല.

അടുത്ത പേജില്‍ രജനീകാന്ത്- കമല്‍ഹാസന്‍ സൌഹൃദം- കൂടുതല്‍ ചിത്രങ്ങള്‍




1

PRO
PRO

PRO
PRO

PRO
PRO

PRO
PRO

PRO
PRO

വെബ്ദുനിയ വായിക്കുക