മോഹന്‍ലാലും മഞ്ജു വാര്യരും എന്നും എപ്പോഴും!

തിങ്കള്‍, 9 ഫെബ്രുവരി 2015 (12:43 IST)
മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന സത്യന്‍ അന്തിക്കാട് സിനിമയ്ക്ക് 'എന്നും എപ്പോഴും' എന്ന് പേരിട്ടു. രഞ്ജന്‍ പ്രമോദ് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം പൂര്‍ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്.
 
അഡ്വ. ദീപ എന്ന കഥാപാത്രത്തെയാണ് മഞ്ജു ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു വനിതാമാഗസിന്‍റെ റിപ്പോര്‍ട്ടറായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മോഹന്‍ലാലിന്‍റെ ബോസായി റീനു മാത്യൂസ് വേഷമിടുന്നു.
 
വിഷു റിലീസായാണ് 'എന്നും എപ്പോഴും' പ്രദര്‍ശനത്തിനെത്തുക. ഈ സിനിമയുടെ എതിരാളിയും നിസാരക്കാരനല്ല. മമ്മൂട്ടി - നയന്‍‌താര - സിദ്ദിക്ക് ടീമിന്‍റെ 'ഭാസ്കര്‍ ദി റാസ്കല്‍'.

വെബ്ദുനിയ വായിക്കുക