മോഹന്‍ലാലും ഫാഷന്‍ റാമ്പില്‍!

ചൊവ്വ, 24 ഫെബ്രുവരി 2009 (13:21 IST)
PROPRO
സിക്സ് പാക്കും എയ്റ്റ് പാക്കുമെല്ലാമുള്ള ബോളിവുഡിലെ സുന്ദരക്കുട്ടപ്പന്‍‌മാര്‍ ഫാഷന്‍ റാമ്പില്‍ ‘പൂച്ചനടത്തം’ നടക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ റാമ്പ് തരംഗം മലയാളത്തിലേക്കും പറിച്ചു നടുകയാണ് നമ്മുടെ സൂപ്പര്‍ താരങ്ങള്‍.

എയ്റ്റ് പാക്കിനു മുന്നില്‍ കുടവയറുമായി നമ്മുടെ സൂപ്പറുകള്‍ എങ്ങിനെ പിടിച്ചു നില്‍ക്കുമെന്ന് സംശയിച്ചവര്‍ക്കുള്ള മറുപടിയായിട്ടാണ് ലൌ ഇന്‍ സിംഗപ്പൂരില്‍ മമ്മൂട്ടി റാമ്പിലൂടെ നടന്നത്.

റാമ്പില്‍ നടക്കുന്നതിനൊപ്പം ചില ഡാന്‍സ് നമ്പറുകള്‍ കൂടി മമ്മൂട്ടി സ്വന്തം കൈയ്യില്‍ നിന്ന് ഇട്ടതോടെ ചിത്രത്തിലെ ഏറ്റവും തമാശയുണര്‍ത്തുന്ന രംഗമായി അത് മാറുകയും ചെയ്തു.

മമ്മൂട്ടി റാമ്പില്‍ നടന്നാല്‍ മോഹന്‍‌ലാലിന് വെറുതെ ഇരിക്കാന്‍ പറ്റുമോ. മമ്മൂട്ടി പലിശക്കാരനാകുമ്പോള്‍ മോഹന്‍‌ലാലും പലിശക്കാരനാകുന്നതുപോലെ, ഒടുവില്‍ ലാലും റാമ്പില്‍ ചുവട് വയ്ക്കാന്‍ തീരുമാനിച്ചു.

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ‘കാസനോവ‘യിലാണ് ലാല്‍ റാമ്പിലെ സുന്ദരിക്കൂട്ടത്തിനൊപ്പം ചുവട് വയ്ക്കുന്നത്. സൂപ്പറുകാളാ‍യ മമ്മൂട്ടിയും മോഹന്‍ലാലും റാമ്പില്‍ തിളങ്ങുന്നതോടെ ഇനി ദിലീപും സുരേഷ് ഗോപിയുമെല്ലാം റാമ്പില്‍ നടക്കുന്നത് കാണേണ്ടി വരുമോയെന്ന ഭീതിയിലാണ് കാണി.

വെബ്ദുനിയ വായിക്കുക