മോഹന്‍ലാലും ഫഹദ് ഫാസിലും നിത്യാ മേനോനും ഒന്നിക്കുന്നു - ജനതാ ഗാരേജ് !

വ്യാഴം, 31 ഡിസം‌ബര്‍ 2015 (17:23 IST)
മോഹന്‍ലാലും ഫഹദ് ഫാസിലും നിത്യാ മേനോനും ഒന്നിക്കുന്ന ചിത്രത്തിന് ജനതാ ഗാരേജ് എന്നുപേരിട്ടു. തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന സിനിമയുടെ സംവിധായകന്‍ കോര്‍ട്ടാല ശിവയാണ്.
 
ജൂനിയര്‍ എന്‍‌ടിആര്‍ ആണ് ചിത്രത്തിലെ നായകന്‍. ജൂനിയര്‍ എന്‍‌ടിആറിന്‍റെ പിതാവായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
 
2016 ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും.
 
ഇളയദളപതി വിജയുടെ പിതാവായി മോഹന്‍ലാല്‍ അഭിനയിച്ച തമിഴ് ചിത്രം ‘ജില്ല’ സൂപ്പര്‍ഹിറ്റായിരുന്നു.

വെബ്ദുനിയ വായിക്കുക