മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ തമിഴ് ചിത്രം ഇന്ന് റിലീസായി!

വെള്ളി, 11 നവം‌ബര്‍ 2016 (14:57 IST)
മോഹന്‍ലാല്‍ നായകനാകുന്ന തമിഴ് ചിത്രം ‘മുരുകവേല്‍’ തമിഴ്നാട്ടില്‍ വെള്ളിയാഴ്ച റിലീസായി. ജോഷി സംവിധാനം ചെയ്ത ഈ സിനിമയില്‍ സത്യരാജും അമല പോളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
 
ഇത് ഏത് സിനിമ, എപ്പോള്‍ ചിത്രീകരിച്ചു എന്നൊക്കെയാണോ ചിന്തിക്കുന്നത്? എങ്കില്‍ കേട്ടോളൂ, ഇത് നമ്മുടെ ‘ലൈലാ ഓ ലൈലാ’യുടെ ഡബ്ബിംഗ് പതിപ്പാണ്. തമിഴ്നാട്ടില്‍ ചിത്രം നൂറുകണക്കിന് തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
 
സത്യരാജിന്‍റെയും അമല പോളിന്‍റെയും മുഖം വച്ച് അച്ചടിച്ച പോസ്റ്ററുകളാണ് എങ്ങും ഒട്ടിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍റെ പേരും പോസ്റ്ററുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
 
ചിത്രത്തില്‍ സത്യരാജിന്‍റെ കഥാപാത്രത്തിന് മുരുകവേല്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആ കഥാപാത്രത്തിന്‍റെ പേരുതന്നെയാണ് സിനിമയ്ക്കും ടൈറ്റിലായത്.
 
ലൈലാ ഓ ലൈലാ മലയാളത്തിലെ ഒരു പരാജയ ചിത്രമാണ്. ആ സിനിമയുടെ പരാജയത്തിന്‍റെ ആഘാതത്തില്‍ ജോഷി പിന്നീട് ഒരു മലയാള സിനിമയും ചെയ്തിട്ടില്ല.

വെബ്ദുനിയ വായിക്കുക