യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ സിനിമ റിലീസ് ചെയ്യുന്ന ദിവസമോ ആ ആഴ്ചയിലോ തങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യാതിരിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഒഴികെയുള്ള താരങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ലാലിന്‍റെ സിനിമകളുടെ ഇനിഷ്യല്‍ പുള്ളില്‍ മറ്റ് സിനിമകള്‍ തകര്‍ന്നു പോകാനുള്ള സാധ്യത തന്നെയാണ് അതിന് കാരണം. അവിചാരിതമായി ലാല്‍ച്ചിത്രങ്ങളുടെ മുന്നില്‍ പെടുന്ന ചെറിയ ചിത്രങ്ങള്‍ പലപ്പോഴും പരാജയം രുചിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ, മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് സിനിമയോട് എതിരിടാന്‍ തയ്യാറായി ഒരു താരം - ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്.
മാര്‍ച്ച് 30നാണ് മോഹന്‍ലാലിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ പൃഥ്വിരാജ് എത്തുന്നത്.
അടുത്ത പേജില്‍ - ലാലിനെ എതിരിടാന്‍ പൃഥ്വിക്ക് ധൈര്യം നല്‍കുന്നത്...
PRO
മോഹന്‍ലാല്‍ നായകനാകുന്ന ‘ചൈനാ ടൌണ്‍’ 30ന് പ്രദര്‍ശനത്തിനെത്തും. ചൈനാ ടൌണിനെ വെല്ലുവിളിച്ചുകൊണ്ട് പൃഥ്വിയുടെ പ്രസ്റ്റീജ് ചിത്രമായ ‘ഉറുമി’യും അന്ന് റിലീസ് ചെയ്യും.
ചൈനാ ടൌണ്‍ മോഹന്‍ലാലിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്. ഹലോയ്ക്ക് ശേഷം റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ലാല്‍ച്ചിത്രം എന്നതിനേക്കാളുപരി ഇതൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രം കൂടിയാണ്. ജയറാം, ദിലീപ്, കാവ്യാ മാധവന്‍ തുടങ്ങിയവരുടെ സാന്നിധ്യം ചൈനാ ടൌണിന് ഷുവര്‍ ഹിറ്റ് പരിവേഷം നല്‍കുന്നുണ്ട്. മറുവശത്ത് പൃഥ്വിയും ഒരുങ്ങിത്തന്നെയാണ്.
അനന്തഭദ്രത്തിന് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഉറുമി. പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 20 കോടി രൂപയാണ്. പ്രഭുദേവ, ജനിലിയ, ആര്യ, വിദ്യാ ബാലന്‍, തബു തുടങ്ങിയ വലിയ നിര ഉറുമിയിലുണ്ട്.
എന്തായാലും മോഹന്‍ലാലും പൃഥ്വിയും ഏറ്റുമുട്ടുമ്പോള്‍ ആരു വിജയിക്കും എന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ മാര്‍ച്ച് 30നായി സിനിമാ ലോകവും പ്രേക്ഷകരും കാത്തിരിക്കുകയാണ്.