മലയാളത്തിന് ഇനി 100 കോടി ക്ലബ് അപ്രാപ്യമല്ല. പുലിമുരുകന്‍ തുറന്നിട്ട വാതിലിലൂടെ ഇനിയും അനവധി വന്‍ ഹിറ്റുകള്‍ കടന്നുവരുമെന്നുറപ്പാണ്. അതിനായി ഏറ്റവുമധികം തയ്യാറെടുപ്പുകള്‍ നടത്തുന്നത് മമ്മൂട്ടിയാണ്. മറ്റ് സൂപ്പർതാരങ്ങളുടെ സിനിമകളൊക്കെ പ്രദർശനത്തിനെത്തുമ്പോൾ മമ്മൂട്ടി ഒരു വൻ വരവിനുള്ള തയ്യാറെടുപ്പിലാണ്.
റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണ് 100 കോടി ക്ലബിന്‍റെ വാതില്‍ തള്ളിത്തുറന്ന് അകത്തുവരുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു സിനിമ. 2 കണ്‍ട്രീസ് എന്ന ദിലീപ് ചിത്രം അമ്പതുകോടി കടത്തിയ റാഫിക്കും ഷാഫിക്കും ഒരു മമ്മൂട്ടി സിനിമയെ 100 കോടിയിലെത്തിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല.