മമ്മൂട്ടിയുടെ നഷ്ടം മോഹന്‍ലാലിന് നേട്ടമാകുക. ഒരു മമ്മൂക്ക ഫാനും ഇഷ്ടപ്പെടില്ല, അങ്ങനെയൊരു നിമിഷം. എന്നാല്‍ അതു സംഭവിച്ചുവെന്നാണ് വാര്‍ത്തകള്‍. മോഹന്‍ലാലിന്റെ ദൃശ്യമായെത്തിയത് മമ്മൂട്ടിയുടെ നഷ്ടമായിരുന്നു. ദൃശ്യത്തിന്റെ കഥയുമായി സംവിധായകന് ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം മമ്മൂട്ടി ജിത്തുവിനോട് നോ പറഞ്ഞു.
സാധാരണ കുടുംബപ്രമേയമായ ചില സിനിമകള്‍ ഉടന്‍ ഉണ്ടെന്നും ഒന്നര വര്‍ഷം കഴിഞ്ഞ് ഈ സിനിമ ചെയ്യാമെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഫലത്തില്‍ മമ്മൂട്ടിയ്ക്ക് നഷ്ടമായത് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റും. ഇത് രണ്ടാം തവണയാണ് ജീത്തുവിനോട് നോ പറയുന്നത്.
അടുത്ത പേജില്‍: ആ ഹിറ്റ് ചിത്രവും മമ്മൂട്ടിക്ക് ഒരു മെമ്മറിയാണ്
PRO
PRO
ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസും ഇത്തരത്തില്‍ മമ്മൂട്ടി നോ പറഞ്ഞ ചിത്രമാണ്. ജീത്തു മെമ്മറീസിന്റെ കഥ പറഞ്ഞപ്പോള്‍ കഥാപാത്രത്തിന് പക്വത പോര എന്ന കാരണം ചൂണ്ടിക്കാട്ടി മമ്മൂട്ടി ചിത്രം ഒഴിവാക്കുകയായിരുന്നു.
ഇതാണ് പിന്നീട് പൃഥ്വിരാജ് നായകനായി അഭിനയിച്ചത്. അത് പൃഥ്വിരാജിന്റെ 2013ലെ വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തു. ഇതേ വിധിയാണ് ഇപ്പോഴും മമ്മൂട്ടിക്ക് ഉണ്ടായത്.
അടുത്ത പേജില്‍: ആന്റണി കഥ കേട്ടു; ലാല്‍ ഒകെ പറഞ്ഞു
PRO
PRO
ദൃശ്യത്തിന്റെ കഥ മമ്മൂട്ടി തിരസ്കരിച്ച ശേഷം ഈ പ്രമേയം ആന്റണി പെരുമ്പാവൂരുമായി ജീത്തു പങ്ക് വെച്ചു. കഥ കേട്ട ഇഷ്ടപ്പെട്ട ആന്റണി ലാലേട്ടനോട് പറയാമെന്ന് പറഞ്ഞു. തുടര്‍ന്ന് വണ്‍ലൈന്‍ കേട്ട ലാല്‍ ഒകെ പറയുകയായിരുന്നു.
ദൃശ്യത്തിലെ ഹൈറേഞ്ച് കര്‍ഷകനായി വര്‍ഷാവസാനത്തില്‍ പ്രേക്ഷകര്‍ക്ക് മികച്ചൊരു ചിത്രം സമ്മാനിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 2013 മോഹന്‍ലാലിനെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല. എന്നാല്‍ വര്‍ഷാവസാനത്തോടെ എത്തിയിരിക്കുന്ന ദൃശ്യത്തിലൂടെ ഈ വര്‍ഷത്തെ നഷ്ടങ്ങളോടെ ഒന്നാകെ നികന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.