മമ്മൂട്ടിയോ മോഹന്‍ലാലോ ദിലീപോ ഇല്ലാത്ത ക്രിസ്മസ് കാലമാണ് ഇത്തവണ മലയാളികള്‍ക്ക്. ദിലീപിന്റെ 'ഇവന് മര്യാദരാമന്', മമ്മൂട്ടിയുടെ 'ഫയര്മാന്', മോഹന്‍ലാല്‍ - സത്യന് അന്തിക്കാട് ചിത്രം എന്നിവ ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തില്ലെന്ന് ഉറപ്പായി.
ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന ഫയര്മാന്, മമ്മൂട്ടിയുടെ ഒരു സൂപ്പര്‍ ആക്ഷന്‍ ത്രില്ലറാണ്. ആന്‍ഡ്രിയയാണ് ഈ സിനിമയിലെ നായിക. തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം മര്യാദ രാമണ്ണയുടെ റീമേക്കാണ് ഇവന് മര്യാദരാമന്. ഉദയ്കൃഷ്ണ - സിബി കെ തോമസാണ് ഈ സിനിമയുടെ തിരക്കഥ.
വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ്, രാജേഷ് പിള്ളയുടെ മിലി, പ്രിയദര്‍ശന്റെ ആമയും മുയലും എന്നിവയാണ് ക്രിസ്മസിനെത്തുമെന്ന് ഉറപ്പായ ചിത്രങ്ങള്‍.