ഇങ്ങനെയൊരു തലക്കെട്ട് മലയാള സിനിമാപ്രേമികള്‍ എന്നും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ ഇത്, മമ്മൂട്ടിയും മഞ്ജു വാര്യരും സിനിമയില്‍ ഒന്നിക്കുന്നതിനെക്കുറിച്ചല്ല. അവരുടെ പുതിയ സിനിമ മാറ്റിവയ്ക്കുന്ന കാര്യത്തില്‍ ഇരുവരും ഒന്നിക്കുന്നു എന്നാണ്.
വാല്‍ക്കഷണം: നയന്‍താര തന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാത്തതുകൊണ്ടാണ് പുതിയ നിയമത്തിന്‍റെ റിലീസ് മാറ്റിയിരിക്കുന്നത്. പുതിയ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ ബാക്കി കിടക്കുന്നതുകൊണ്ട് രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ടയും പറഞ്ഞ സമയത്ത് തിയേറ്ററില്‍ എത്തിക്കാന്‍ കഴിയില്ല. രണ്ടുചിത്രങ്ങളുടെയും റിലീസിംഗ് ഡേറ്റുകള്‍ അടുത്തയാഴ്ചയോടെ വ്യക്തമാകും.