മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ തന്നെ രാജ്ഞി. 50 ലക്ഷം രൂപയാണ് മഞ്ജു വാര്യര്‍ പ്രതിഫലം പറ്റുന്നതെന്ന് ഒരു മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചുവരവ് ആഘോഷിച്ച ആദ്യചിത്രം 'ഹൌ ഓള്‍ഡ് ആര്‍ യു'വില്‍ മഞ്ജു 50 ലക്ഷമായിരുന്നു വാങ്ങിയത്. അതേ പ്രതിഫലം തന്നെ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാനും മഞ്ജു കൈപ്പറ്റിയതായാണ് വാര്‍ത്ത.
നായികമാരില്‍ ഇത്രയുമോ ഇതിനടുത്തെങ്കിലുമോ പ്രതിഫലം വാങ്ങുന്നവര്‍ ഇപ്പോള്‍ മലയാളത്തിലില്ല. മഞ്ജു വാര്യര്‍ അഭിനയിക്കുന്ന സിനിമകള്‍ക്ക് വന്‍ സാറ്റലൈറ്റ് റൈറ്റ് തുക ലഭിക്കുന്നു എന്നതും നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നു. മോഹന്‍ലാലും മഞ്ജു വാര്യരും അഭിനയിക്കുന്ന ഒരു ചിത്രത്തിന് സാറ്റലൈറ്റ് തുക ഏഴുകോടിക്കും പത്തുകോടിക്കും ഇടയില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൌ ഓള്‍ഡ് ആര്‍ യുവിന്‍റെ നിര്‍മ്മാണച്ചെലവ് 6.60 കോടി രൂപയായിരുന്നു. അഞ്ചുകോടി രൂപ സാറ്റലൈറ്റ് തുക തന്നെ ലഭിച്ചു. നായികാപ്രാധാന്യമുള്ള ഒരു സിനിമയ്ക്ക് മലയാളത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ സാറ്റലൈറ്റ് അവകാശത്തുകായിരുന്നു അത്. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് 6.30 കോടി രൂപ ഗ്രോസ് ലഭിച്ചു എന്നാണ് വിവരം.