കാലഘട്ടത്തിനനുസരിച്ച് തന്‍റെ അഭിനയജീവിതത്തെ ക്രമപ്പെടുത്തുന്നവരാണ് നല്ല അഭിനേതാക്കള്‍. കമല്‍ഹാസന്‍, മോഹന്‍ലാല്‍ തുടങ്ങിയ ഇതിഹാസങ്ങള്‍ തന്നെയാണ് അതിനുള്ള പാഠപുസ്തകങ്ങള്‍. നടി ഭാവനയും പുതിയ മാറ്റങ്ങളിലേക്ക് കുതിക്കുകയാണ്.
തിരുവനന്തപുരത്തെ ഒരു ഹൌസിംഗ് കോളനിയെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്. അനു എന്ന വീട്ടമ്മയായാണ് ഭാവന അഭിനയിക്കുന്നത്. ബിസിനസ് ലോകത്തെ വമ്പന്‍ സ്രാവായ രാഹുല്‍(തമിഴ് നടന്‍ ശ്രീജിത്ത്) ആണ് അനുവിന്‍റെ ഭര്‍ത്താവ്. അയല്‍ വീട്ടില്‍ ആരൊക്കെയാണ് താമസിക്കുന്നതെന്നോ എന്തൊക്കെ സംഭവിക്കുന്നു എന്നോ പോലും രാഹുലിന് അറിയില്ല. എന്നാല്‍ അനു അങ്ങനെ ആയിരുന്നില്ല. അവള്‍ എല്ലാവരുമായും ഇടപഴകി, എല്ലാവരെയും സ്നേഹിച്ചുജീവിച്ചു. അവിചാരിതമായുണ്ടാകുന്ന ഒരു സംഭവം അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു.